12 മിനിറ്റ് വായിച്ചു

കേരളത്തിലെ ആദ്യ സമ്പൂർണ ജി ഐ മോട്ടിലിറ്റി & ഫിസിയോളജി ക്ലിനിക് കണ്ണൂർ ആസ്റ്റർ മിംസിൽ

ചികിത്സ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കികൊണ്ട് കേരളത്തിലെ ആദ്യ ജി ഐ മോട്ടിലിറ്റി & ഫിസിയോളജി ക്ലിനിക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തന സജ്ജമായി. കുടലിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട നിരവധി അസുഖങ്ങളുടെ ചികിത്സയിൽ ഇതോടെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കപ്പെടും.
ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന രോഗാവസ്ഥയായ ഡിസ്‌ഫജിയ , അക്കലേഷ്യ കാർഡിയ , ദഹനസംബന്ധമായ തകരാറുകൾ, കഴിച്ച ഭക്ഷണം പുറത്തേക്ക് വരുന്ന അവസ്ഥകൾ , വിട്ടുമാറാത്ത ഛർദി , വയറു വീർക്കുന്ന അവസ്ഥ , വയറുവേദന ,മലബന്ധം തുടങ്ങിയ അനേകം രോഗങ്ങളുടെ ഫലപ്രദമായ നിർണയത്തിനും ചികിത്സയ്ക്കും ജി എ മോട്ടിലിറ്റി & ഫിസിയോളജി ക്ലിനിക് സഹായകരമാകും . പി എച്ച് സ്റ്റഡി , ഇംപെഡൻസ് സ്റ്റഡി, അമ്മോണിയ ബ്രീത് ടെസ്റ്റ്, കൊളോണിക് ട്രാന്സിസ്റ്റ് സ്റ്റഡി, ഈസോഫേഗൽ മാനോമെട്രി, അനോറെക്ടൽ മാനോമെട്രി, തുടങ്ങിയ പരിശോധനാരീതികളാണ് ഈ ക്ലിനിക്കിൽ സമത്വയിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പോയം (POEM ) ബോട്ടുലിസം ഇഞ്ചക്ഷൻ , ആംസ് , ജി പോയം തുടങ്ങിയ വിഭിന്നങ്ങളായ എൻഡോസ്കോപ്പിക് ചികിത്സ രീതികളും ഇതിൽ ലഭ്യമാകും.


ഇതിന് പുറമെ സങ്കീർണമായ മലബന്ധം, മലവിസർജത്തിന് മേലുള്ള നിയന്ത്രണത്തിന്റെ അഭാവം, മലദ്വാരത്തിന്റെ മുകൾ ഭാഗത്തുള്ള വേദന തുടങ്ങിയവയുടെ ചികിത്സയ്ക്ക് ആവിശ്യമായ ആധുനിക മെഡിക്കൽ തെറാപ്പി ക്ലിനിക്കും സജ്ജീകരിച്ചിട്ടുണ്ട്. മലബന്ധം അനുഭവപ്പെടുന്ന രോഗികളിൽ 80 % മുതൽ 90 % വരെ ഫലപ്രദമായ ചികിത്സാഫലമാണ് ബയോഫീഡ്ബാക്ക് തെറാപ്പിയിൽ ലഭ്യമാകുന്നത്. വിവിധ സെക്ഷനുകളിലായാണ് ബയോഫീഡ്ബാക്ക് തെറാപ്പി ചികിത്സ പുരോഗമിക്കുന്നത്. ഇതിലൂടെ മികച്ച ജീവിതനിലവാരവും, മരുന്നുകളിൽ നിന്ന് മുക്തിനേടിയ ജീവിതവും ആസ്വദിക്കാൻ രോഗികൾക്ക് സാധിക്കും എന്ന് ആസ്റ്റർ മിംസ് ഗാസ്ട്രോഎന്റെറോളജി വിഭാഗം മേധാവി ഡോക്ടർ സാബു കെ ജി പറഞ്ഞു.
ഗ്യാസ്ട്രോ വിഭാഗം ഡോക്ടർമാരായ സാബു കെ ജി, കവിത ആർ , വിജോഷ് വി കുമാർ, വിവേക് കുമാർ, ഗവണ്മെന്റ് & പബ്ലിക് റിലേഷൻ ഹെഡ് നസീർ അഹമ്മദ്‌ സിപി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version