/
4 മിനിറ്റ് വായിച്ചു

കെ ജി ഒ എ സംസ്ഥാന കലോത്സവ ലോഗോ പ്രകാശനം നടത്തി.

ഒക്ടോബർ 1,2 തീയതികളിലായി കണ്ണൂർ കൃഷ്ണമേനോൻ സ്മാരകഗവ: വനിത കോളേജിൽ വച്ചു നടക്കുന്ന കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ( കെ ജി ഒ എ) സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. തളിപ്പറമ്പിൽ വച്ചു നടന്ന ചടങ്ങിൽ കേരള സംഗീത നാടക ആകാദമി സെക്രട്ടറി ശ്രീ കരിവെള്ളൂർ മുരളി ലോഗോ പ്രകാശനം ചെയ്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി വി.പി ജ്യോതിഷ് കുമാർ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്.
തളിപ്പറമ്പ് ആർ ഡി ഒ ശ്രീമതി ഇ. പി. മേഴ്‌സി ലോഗോ ഏറ്റുവാങ്ങി. കെ ജി ഒ എ ജില്ല പ്രസിഡന്റ് കെ ഷാജി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ് സുമ, സംഘടക സമിതി ജനറൽ കൺവീനർ ഡോ ഇ വി സുധീർ, കൺവീനർ ടി ഒ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. പ്രചരണ കമ്മറ്റി കൺവീനർ ഷിജിത്ത് കെ വി സ്വാഗതവും ജോയിന്റ് കൺവീനർ രാമകൃഷ്ണൻ മാവില നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version