/
5 മിനിറ്റ് വായിച്ചു

കെജിഒഎഫ് കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തി

കണ്ണൂർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, പ്രൊഫഷണൽ വിഭാഗം ജീവനക്കാർക്ക് കരിയർ അഡ്വാൻസ്മെന്റ് സ്കീം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് കേരള ഗസ്റ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ(കെ ജി ഒഎഫ്)കലക്ട്രേറ്റ് ധർണയും മാർച്ചും നടത്തി.എഐടിയുസി ജില്ലാ പ്രസിഡന്റ് കെ ടി ജോസ് ധർണ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി.

കെ ജി ഒഎഫ് സംസ്ഥാനകമ്മിറ്റിയംഗം സുരേഷ് ചന്ദ്രബോസ്, വിവിധ സർവ്വീസ് സംഘടനാ നേതാക്കളായ റോയ് ജോസഫ്, രവീന്ദ്രൻ കെ വി, സുനിൽകുമാർ, സിജു പി തോമസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ഡോ കിരൺ വിശ്വനാഥ് അധ്യക്ഷനായി. ജില്ലാ ട്രഷറർ പ്രമോദ് ഇ നന്ദി പറഞ്ഞു. കെ ജി ഒഎഫ് നേതാക്കളായ എം എൻ പ്രദീപൻ, സി വി ജിതേഷ്, എ വിനോദ് ,ഡോ രവി പ്രസാദ്, ആദർശ് കെ കെ, ഡോ ആൽവിൻ വ്യാസ്, ഡോ ഭവന്യ, ഷീന, ഡോ മാധവിക്കുട്ടി, ഡോ അജയ്ഡിസിൽവ, ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version