/
5 മിനിറ്റ് വായിച്ചു

ഖാദി ഓണം മേളക്ക് തുടക്കം

കണ്ണൂർ | ഖാദി ഗ്രാമവ്യവസായ ബോർഡും പയ്യന്നൂർ ഖാദി കേന്ദ്രവും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളക്ക് തുടക്കം. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കുർത്തികൾ, റെഡിമെയ്ഡ് ഉടുപ്പുകൾ, കാന്താ സിൽക്ക് സാരി, പയ്യന്നൂർ സുന്ദരി പട്ട്, ശ്രീകൃഷ്ണപുരം പട്ട്, കോട്ടൺ സാരികൾ, മസ്‌ലിൻ ഷർട്ട്, ജുബ്ബകൾ, മസ്‌ലിൻ ഡബിൾ മുണ്ട്, കാവിമുണ്ട്, കുപ്പടം ദോത്തികൾ, തോർത്ത്, മനില തുണിത്തരങ്ങൾ തുടങ്ങിയ വസ്ത്ര ശേഖരങ്ങളും ഗ്രാമീണ വ്യവസായ ഉൽപന്നങ്ങളായ ചൂരൽ ഫർണിച്ചർ, തേൻ, ആയുർവേദ ഉൽപന്നങ്ങൾ, ലെതർ ബാഗുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും സർക്കാർ – അർധ സർക്കാർ ജീവനക്കാർക്ക് 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. ഓരോ 1000 രൂപയുടെ പർച്ചേസിനും സമ്മാന കൂപ്പൺ ലഭിക്കും. ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്‌കൂട്ടർ എന്നിവയാണ് സമ്മാനങ്ങൾ. മേള 28ന് മേള അവസാനിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version