/
4 മിനിറ്റ് വായിച്ചു

9 ദിവസം നീളുന്ന സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പുമായി കണ്ണൂര്‍ ഖിദ്മ മെഡിക്കല്‍ സെന്റര്‍

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ഖിദ്മ മെഡിക്കല്‍ സെന്റര്‍ ഒമ്പതു വര്‍ഷവും ഒരു ലക്ഷം ഡയാലിസിസും പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ഒമ്പത് ദിവസം നീളുന്ന സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ സിറ്റി ആയിക്കരയിലെ ഖിദ്മ ആസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ ഒമ്പത് വരെ നീളുന്നതാണ് ക്യാമ്പ്.

ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട്​ അഞ്ച് വരെ വന്ന് പരിശോധന പൂര്‍ത്തിയാക്കി തത്സമയം റിപ്പോര്‍ട്ട് കരസ്ഥമാക്കാം.ക്യാമ്പിനോടനുബന്ധിച്ച് വൃക്കരോഗങ്ങള്‍ തടയുന്നതിനെക്കുറിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ബോധവത്​കരണ ക്ലാസുകളും ഉണ്ടാവും.ഒരു ലക്ഷം ഡയാലിസിസ് പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ സൗജന്യ മെഡിക്കല്‍ സെന്ററാണ് ഖിദ്മ. ഫോൺ: 0497 2731180.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version