വൈദ്യുതോർജ്ജ ചിലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാല് മെഗാ വാട്ട് സോളാർ വൈദ്യുത ചെലവും കാർബൺ ഫൂട്ട് പ്രിൻ്റും കുറയ്ക്കാൻ കിയാലിൻ്റെ നാല് മെഗാവാട്ട് സോളാർ പ്ലാൻ്റുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിൻ്റെ വൈദ്യുതി ഉപഭോഗ ചിലവ് ഏകദേശം 50% കുറക്കുമെന്നും കാർബൺ ഫൂട്ട് പ്രിന്റ് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാൻ്റ്, തിരക്കേറിയ പ്രവർത്തന സമയങ്ങളിൽ ബാഹ്യ വൈദ്യുതി സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ വിമാനത്താവളത്തെ സഹായിക്കും. വിമാനത്താവളത്തിൻ്റെ കാർ പാർക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലെ ഭൂമിയിലും ഈ പദ്ധതി സ്ഥാപിക്കും.