//
4 മിനിറ്റ് വായിച്ചു

കിഫ്ബി സാമ്പത്തിക ഇടപാട്: തോമസ് ഐസക്കിന് ഇ ഡി നോട്ടീസ്

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്.കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നേരത്തേ കിഫ്ബി സിഇഒ ക്ക് ഇ ഡി നേരത്തേ നോട്ടീസ് അയച്ചിരുന്നു. മസാല ബോണ്ട് വഴി ഫണ്ട് സ്വീകരിച്ചതില്‍ വിദേശ വിനിമയ ചട്ടലംഘനം നടന്നു എന്ന പരാതിയെത്തുടര്‍ന്നാണ് മുന്‍ ധനമന്ത്രിക്ക് നോട്ടീസ് നല്‍കിയത്.അതേസമയം തനിക്ക് ഇ ഡി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. നോട്ടീസ് കിട്ടിയാലും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും അവർക്ക് തന്നെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version