///
7 മിനിറ്റ് വായിച്ചു

ഒന്നിച്ച് ജീവിക്കാൻ ഭർത്താവ് തടസ്സം; കൊന്നു മൃതദേഹം കത്തിച്ചു, യുവതിക്കും കാമുഖനും ജീവപര്യന്തം

ഹരിയാനയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സോഹ്‌ന സ്വദേശിയായ ഗീതയും ഇവരുടെ കാമുകനായ ദില്ലി സ്വദേശി സുർജിത് ചൗഹാനെയുമാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരുമിച്ച് ജീവിക്കാനായി ഇരുവരും ചേര്‍ന്ന് യുവതിയുടെ ഭർത്താവ് വിപിൻ തോമറിനെ കൊലപ്പെടുത്തുകയായിരുന്നു.  2017 സെപ്തംബറിൽ ആണ് കൊലപാതകം നടന്നത്.ആളൊഴിഞ്ഞ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂര കൊലപാതകം പുറത്തറിയുന്നത്.  ഒരുമിച്ച് ജീവിക്കാനായി ഗീതയും കാമുകന്‍ സുര്‍ജിത്തും ചേര്‍ന്ന് വിപിന്‍ തോമറിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം  മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കത്തിച്ചു.

നാഗിന പോലീസ് സ്റ്റേഷന് കീഴിലുള്ള ഷിക്രാവ റോഡിന് സമീപം ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് വിപിന്‍ തോമറാണെന്ന് കണ്ടെത്തുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിപിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version