/
19 മിനിറ്റ് വായിച്ചു

പരമാവധി ശിക്ഷയ്ക്കായി പ്രോസിക്യൂഷന്‍, പ്രായം പരിഗണിച്ച് ഇളവ് തേടാന്‍ പ്രതിഭാഗം; വിസ്മയ കേസില്‍ കിരണിന്റെ ശിക്ഷ ഇന്ന്

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയയുടെ മരണക്കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്.കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പ്രതി കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷക്ക് വേണ്ടിയാകും ഇന്നത്തെ പ്രോസിക്യൂഷന്‍ വാദം. പ്രതി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതും മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയാത്ത ക്രൂരതയാണ് കിരണ്‍ ചെയ്തതെന്നും നാളെ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദം ഉയര്‍ത്തും. അതേസമയം, പ്രതിയുടെ പ്രായക്കുറവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും, കുടുംബത്തെ പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന വാദവുമായിരിക്കും പ്രതിഭാഗം കോടതിയിലുയര്‍ത്തുക.

പത്ത് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ കിരണിന് ലഭിക്കാനാണ് നിലവില്‍ സാധ്യത. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെഎന്‍ സുജിത്താണ് കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിക്കുക. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 ബി ശരിവെച്ച കൊണ്ട് കോടതി, 102 സാക്ഷി മൊഴികളും ഡിജിറ്റല്‍ തെളിവുകളും ആത്മഹത്യ പ്രേരണയായ 306ാം വകുപ്പു പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്താന്‍ കാരണമായി.വിസ്മയ എത്രത്തോളം പീഡനം അനുഭവിച്ചു എന്നതിന്റെ തെളിവായി വിസ്മയയുടെയും കിരണിന്റെയും ശബ്ദരേഖയും പ്രധാന തെളിവായി കോടതി പരിഗണിച്ചു. ജാമ്യം റദ്ദായി കൊല്ലം സബ് ജയിലില്‍ കഴിയുന്ന കിരണ്‍ കുമാറിനെ വിധി പ്രസ്താവം കേള്‍ക്കാനായി കേസ് പരിഗണിക്കുന്ന മുറയ്ക്ക് കോടതിയിലെത്തിക്കും. വിധി പ്രസ്താവം കേള്‍ക്കാന്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തും.കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മോഹന്‍ രാജും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍ പിള്ളയും തമ്മിലുള്ള അന്തിമ വാദ- പ്രതിവാദമാകും ഇന്ന് കോടതിയില്‍ നടക്കുക.

2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളുമാണ് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയത്. കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്നതിന് തെളിവായി ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. കിരണിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഇതില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍ ലഭിച്ചിരുന്നു. ഇതും കേസിലെ നിര്‍ണായക തെളിവുകളായി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാ?ഗത്തിന് വേണ്ടി അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version