കര്‍ഷകപോരാട്ടത്തിന്റെ വീര്യവുമായി കിസാന്‍സഭ 35 -ാം അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. കെ വരദരാജന് നഗറില്‍ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ പതാക ഉയര്‍ത്തി. നാലുദിവസത്തെ പ്രതിനിധി സമ്മേളനം കെ. വരദരാജന് നഗറില്‍ (പുഴയ്ക്കല്‍ ലുലു കവന്ഷന് സെന്റര്‍) ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള ഉദ്ഘാടനം ചെയ്തുവിദേശത്തുനിന്നുള്ളവരുള്പ്പെടെ 803 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 16ന് വൈകിട്ട് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
പോരാട്ടഭൂമികളായ തെലങ്കാന, കീഴ്വെമണി എിവിടങ്ങളില്നിന്ന് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഡോ. വിജുകൃഷ്ണന്, ട്രഷറര്‍ പി. കൃഷ്ണപ്രസാദ് എന്നിവര്‍ നയിച്ച ദീപശിഖാ ജാഥയ്ക്കും പുന്നപ്ര -വയലാറില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാര്‍ നയിച്ച പതാകജാഥയ്ക്കും കയ്യൂരില്‍നിന്ന് സംസ്ഥാന സെക്രട്ടറി വത്സന് പനോളി നയിച്ച കൊടിമര ജാഥയ്ക്കും ജില്ലാ അതിര്‍ത്തികളില്‍ വന്‍വരവേല്‍പ്പ് നല്കി.