കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധാവ്ളെയെയും ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെയും തെരഞ്ഞെടുത്തു. തൃശൂരിൽ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.
കേരളത്തിൽനിന്ന് സെൻട്രൽ കൗൺസിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. ഇപി. ജയരാജൻ, എം. വിജയകുമാർ, കെ.എൻ. ബാലഗോപാൽ, കെ.കെ. രാഗേഷ്, വത്സൻ പാനോളി, എം. പ്രകാശൻ, ഗോപി കോട്ടമുറിക്കൽ, ഓമല്ലൂർ ശങ്കരൻ, എം. സ്വരാജ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റമാർ: ഹനൻമുള്ള, അമ്രാ റാം, ഇ.പി. ജയരാജൻ, എസ്.കെ. പ്രീജ, അമൽ ഹൽദാർ, ബിപ്ലവ് മജുംദാർ, പി. ഷൺമുഖം, എം. വിജയകുമാർ, ഇന്ദ്രജിത്ത് സിങ്. ജോ. സെക്രട്ടറിമാർ: ബാദൽ സരോജ്, വത്സൻ പാനോളി, പ്രഭിതാ ഖർ, മുകുദ് സിങ്, ടി. സാഗർ, ഡി. രവീന്ദ്രൻ, അജിത് നാവ്ലെ, അവ്ദേശ് കുമാർ, വിനോദ് കുമാർ.