//
7 മിനിറ്റ് വായിച്ചു

‘വാട്ട്സ് എഹെ‍ഡ്’; കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക കരിയര്‍ ക്ലാസുകള്‍ ജൂൺ 11 മുതൽ

ഹൈസ്കൂള്‍-ഹയര്‍ സെക്കന്ററി ക്ലാസുകളിലെ കുട്ടികള്‍ക്കായി ‘വാട്ട്സ് എഹെ‍ഡ് ‘  എന്ന പ്രത്യേക കരിയര്‍ ഗൈഡന്‍സ് പരിപാടി ജൂണ്‍ 11 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 07.00 മണിയ്ക്ക് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നു. അഞ്ഞൂറില്‍പ്പരം തൊഴില്‍ മേഖലകളെ കുറിച്ചും 25000-ത്തിലധികം കോഴ്സുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഓരോ ദിവസവും അരമണിക്കൂര്‍ സംപ്രേഷണം ചെയ്യുന്നത്. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ കരിയര്‍ ഗൈഡന്‍സ് സെല്ലിലെ പരിശീലനം ലഭിച്ച അധ്യാപകരാണ് ‘വാട്ട്സ് എഹെഡ് ‘ പരിപാടിയിലെ ക്ലാസു കള്‍ അവതരിപ്പിക്കുന്നത്. പ്ലസ്‍ടുവിന് ശേഷമുള്ള തുടര്‍പഠന സാധ്യതകള്‍, തൊഴില്‍ സാധ്യതകള്‍, വിവിധ മേഖലകളിലെ പ്രവേശന പരീക്ഷകള്‍, സ്കോളര്‍ഷിപ്പുകള്‍, പ്രമുഖ സ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ശരാശരി അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോകളാണ് സംപ്രേഷണം ചെയ്യുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ലൈവായി കൈറ്റ് വിക്ടേഴ്സ് വെബ്സൈറ്റിലും (victers.kite.kerala.gov.in) തുടര്‍ന്ന് യുട്യൂബ് ചാനലിലും (itsvicters) പരിപാടി കാണാവുന്നതാണ്.പുനഃസംപ്രേഷണം അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സില്‍ രാവിലെ 07.00 നും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ വൈകുന്നേരം 07.00 നും ആയിരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version