/
6 മിനിറ്റ് വായിച്ചു

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; മുൻ മന്ത്രി കെ.കെ.ശൈലജക്കെതിരെ അന്വേഷണം

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതിയിൽ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം.ലോകായുക്തയുടേതാണ് ഉത്തരവ്. കോൺ​ഗ്രസ് നേതാവ് വീണ എസ്.നായരാണ് ഹർജി നൽകിയത്.

കൊവിഡിന്റെ തുടക്കത്തിൽ പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നടന്നു എന്നുള്ളതായിരുന്നു ഇക്കാര്യത്തിലെ പ്രധാന ആക്ഷേപം. വിഷയത്തിൽ നേരത്തെ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിവരികയായിരുന്നു.

മാത്രവുമല്ല ഈ കൊവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് തന്നെ ആ സമ്മതിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ലോകായുക്തയിൽ വീണ എസ്.നായർ ഹർജി നൽകിയത്.

ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കെ.കെ.ശൈലജയ്ക്ക് നോട്ടീസ് അയച്ചു. KMSCL ജനറൽ മാനെജർ അടക്കമുള്ളവർക്കെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!