//
9 മിനിറ്റ് വായിച്ചു

‘അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ല’; വിജിലന്‍സ്

മുന്‍ എംഎല്‍എ കെ എം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്ന് വിജിലന്‍സ്. വീട്ടില്‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള കെ എം ഷാജിയുടെ ഹര്‍ജിയില്‍ വിജിലന്‍സ് പ്രത്യേക ജഡ്ജി ടി മധുസൂദനന്‍ വാദം കേട്ടു. വിശദമായ വാദം കേള്‍ക്കാനായി ഈ മാസം 27ലേക്ക് ഹര്‍ജി മാറ്റി.

വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിന്മേലാണ് ചൊവ്വാഴ്ച വാദം കേട്ടത്. പാര്‍ട്ടിയുടെ ബൂത്ത് കമ്മിറ്റികളില്‍ നിന്ന് കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കാണിച്ചത് ചെറിയ തുകയാണെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ അഡ്വ. വി കെ ഷൈലജന്‍ വാദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം ആറ് ലക്ഷത്തിലേറെ രൂപമാത്രമേ ഷാജി ചെലവഴിച്ചതായി കാണിക്കുന്നുള്ളൂ. പിടികൂടിയ അത്രയും പണം കണക്കില്‍തന്നെ വരുന്നില്ല. പണം കണ്ടെടുത്ത സ്ഥലം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഓഫീസാണെന്നും രസീത് പ്രകാരമുള്ള പണമാണിതെന്നും ഷാജിയുടെ അഭിഭാഷകന്‍ എം ഷഹീര്‍ സിങ് വാദിച്ചു.

ഷാജിയുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. തെരഞ്ഞെടുപ്പ് ഓഫീസും എംഎല്‍എ ഓഫീസും വേറെയുണ്ട്. പണം വിട്ടുകൊടുക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണത്തിന് രേഖകളില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിനെ തുടര്‍ന്നാണ് അഴീക്കോട്ടെ വീട്ടില്‍ പരിശോധന നടത്തി പണം പിടികൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version