കണ്ണൂര്‍: സെൻട്രൽ ജയിലിൽ മട്ടൻ ബിരിയാണി വില്‍പന വീണ്ടും ആരംഭിച്ചു. നൂറ് രൂപയാണ് മട്ടൻ ബിരിയാണിക്ക് ഈടാക്കുന്നത്. സെൻട്രൽ ജയിലിന് മുമ്പിലെ കൗണ്ടർ മുഖേനെയാണ് മട്ടൻ ബിരിയാണി വിൽപന. കൊവിഡ് രൂക്ഷമായതോടെ മട്ടൻ ബിരിയാണി ഉൾപ്പെടെയുളള ഭക്ഷ്യോത്പന്നങ്ങളുടെ വിൽപന നിർത്തിവെച്ചിരുന്നു.ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് വീണ്ടം വിൽപന ആരംഭിക്കുന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു.
പ്രതിദിനം നൂറോളം മട്ടൻ ബിരിയാണിയാണ് ജയിലിൽ നിന്ന് വിറ്റു പോകുന്നത്. ജയിലിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്. സെൻട്രൽ ജയിലിൽ ചിക്കൻ ബിരിയാണിക്ക് 65 രൂപയാണ്. ചപ്പാത്തിയും ജയിലിൽ നിന്ന് വിൽക്കുന്നുണ്ട്. പ്രതിദിനം 25,000 ചപ്പാത്തികളാണ് സെൻട്രൽ ജയിലിൽ നിന്ന് വിറ്റഴിക്കുന്നത്.