///
6 മിനിറ്റ് വായിച്ചു

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാളായി ഡോ പ്രതാപ് എസ് ചുമതലയേറ്റു

പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി, പ്രമുഖ പീഡിയാട്രിക് സർജൻ ഡോ പ്രതാപ് സോമനാഥ് ചുമതലയേറ്റു.  മെഡിക്കൽ കോളേജ്‌ സർക്കാർ എറ്റെടുത്തശേഷമുള്ള നാലാമത്തെ പ്രിൻസിപ്പാളാണ്‌ തിങ്കളാഴ്ച  ചുമതലയേറ്റത്‌.മെഡിക്കൽ കോളേജിൽ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്‌ ഡോ അലക്സ് ഉമ്മൻ, വൈസ് പ്രിൻസിപ്പാൾ ഡോ എസ് രാജീവ്, മെഡിക്കൽ സൂപ്രണ്ട്‌ ഡോ കെ സുദീപ്‌, ഡോ സുജിത്ത് ശ്രീനിവാസൻ, ഡോ മനോജ്‌ ഡി കെ, ഡോ വിമൽ റോഹൻ, ഡോ സരിൻ എസ് എം, ഡോ മനോജ്‌ കുമാർ  കെ പി, അക്കൗണ്ട്സ്‌ ഓഫീസർ അനിൽ കുമാർ എം, അഡ്മിനിസ്ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ കെ ജനാർദ്ദനൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ  അദ്ദേഹത്തെ സ്വീകരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും 1986 ൽ എം. ബി. ബി. എസ്‌ പാസ്സായ ഇദ്ദേഹം, ജനറൽ സർജ്ജറിയിൽ പി. ജിയും പീഡിയാട്രിക് സർജറിയിൽ എം. സി. എച്ചും നേടിയിട്ടുണ്ട്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ, തൃശൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ചുമതലകൾ നിർവഹിച്ച ശേഷമാണ് പരിയാരത്ത് എത്തുന്നത്. തിരുവനന്തപുരം കുന്നുകുഴി സ്വദേശിയാണ്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version