/
12 മിനിറ്റ് വായിച്ചു

ട്രാൻസ്ഗ്രിഡ് 2.0; സെ​പ്റ്റം​ബ​ർ 11 ന് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ വൈദ്യുതി മുടങ്ങും

ക​ണ്ണൂ​ർ: കൂ​ടു​ത​ൽ സ​ബ് സ്റ്റേ​ഷ​നു​ക​ളും പ്ര​സാ​ര​ണ ലൈ​നു​ക​ളും സ്ഥാ​പി​ച്ച് വൈ​ദ്യു​തി പ്ര​സാ​ര​ണ-​വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള കെ.​എ​സ്.​ഇ.​ബി​യു​ടെ ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

220 കെ.​വി.​ജി.​ഐ.​എ​സ് ത​ല​ശ്ശേ​രി സ​ബ്സ്റ്റേ​ഷ​ൻ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച 220 കെ.​വി ലൈ​നു​ക​ൾ കാ​ഞ്ഞി​രോ​ട് സ​ബ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്റെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ സെ​പ്റ്റം​ബ​ർ 11ന് ​ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.

രാ​വി​ലെ 8.30 മു​ത​ൽ 12.30 വ​രെ ത​ളി​പ്പ​റ​മ്പ്, അ​മ്പ​ല​ത്ത​റ, മൈ​ലാ​ട്ടി എ​ന്നീ 220 കെ.​വി സ​ബ്സ്റ്റേ​ഷ​നു​ക​ളു​ടെ​യും വി​ദ്യാ​ന​ഗ​ർ, കാ​ഞ്ഞ​ങ്ങാ​ട്, മു​ള്ളേ​രി​യ, ചെ​റു​വ​ത്തൂ​ർ (റെ​യി​ൽ​വേ), പ​ഴ​യ​ങ്ങാ​ടി, ഏ​ഴി​മ​ല, ചെ​റു​പു​ഴ, പ​യ്യ​ന്നൂ​ർ, മാ​ങ്ങാ​ട്, അ​ഴീ​ക്കോ​ട് 110 കെ.​വി സ​ബ്സ്റ്റേ​ഷ​നു​ക​ളു​ടെ​യും പ​രി​ധി​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.

പെ​രി​യ, ബ​ദി​യ​ടു​ക്ക, ആ​ന​ന്ദ​പു​രം, കാ​സ​ർ​കോ​ട് ടൗ​ൺ, കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ, നീ​ലേ​ശ്വ​രം ടൗ​ൺ, വെ​സ്റ്റ് എ​ളേ​രി, ബേ​ളൂ​ർ, രാ​ജ​പു​രം, തൃ​ക്ക​രി​പ്പൂ​ർ, പ​യ്യ​ന്നൂ​ർ ടൗ​ൺ, പ​ട​ന്ന​പ്പാ​ലം, നാ​ടു​കാ​ണി, ആ​ല​ക്കോ​ട്, കു​റ്റ്യാ​ട്ടൂ​ർ എ​ന്നീ 33 കെ.​വി സ​ബ്സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലും വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ഷൊ​ർ​ണൂ​ർ ട്രാ​ൻ​സ്ഗ്രി​ഡ് നോ​ർ​ത്ത് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, വൈ​ദ്യു​തി പ്ര​സാ​ര​ണ​ന​ഷ്ടം കു​റ​ക്കു​ക, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള വൈ​ദ്യു​തി ആ​വ​ശ്യാ​നു​സ​ര​ണം ത​ട​സ്സ​മി​ല്ലാ​തെ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version