/
2 മിനിറ്റ് വായിച്ചു

ഡ്രൈവർക്ക് മർദ്ധനം; പയ്യന്നൂർ ഭാഗത്തേക്ക് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പയ്യന്നൂർ: പയ്യന്നൂർ എടാട്ടിൽ വച്ച് ബസ് ഡ്രൈവറെ മർദ്ധിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ. ഇന്നലെ വൈകുന്നേരത്തോടെ ഒണിക്സ് ബസ്സിലെ ഡ്രൈവറെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തല്ലിപ്പരിക്കേൽപ്പിച്ചത്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ല എന്നാരോപിച്ചായിരുന്നു മർദ്ധനം. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version