കണ്ണൂർ പേരാവൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി .കൊളക്കാട് പി എച്ച് സി യിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശി നദീറയുടെ മകൾ നുമ തസ്ലീനയാണ് മരിച്ചത്.കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.വെള്ളത്തിന്റെ ഇരമ്ബല്‍ കേട്ട് വീടിനു പുറകിലേക്ക് വന്ന നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടി വിട്ട് ഒഴുകിപ്പോവുകയായിരുന്നു.