//
3 മിനിറ്റ് വായിച്ചു

കണ്ണൂർ ബർണശ്ശേരിയിൽ സ്ത്രീയെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ബർണശ്ശേരിയിൽ സ്ത്രീയെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഫ്രെഡി ജോർജ്ജിന്റെ ഭാര്യ ജോയ്സി (68) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുക ആയിരുന്നു എന്നാണ് പ്രാഥമിക നിഗമനം.മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നെന്നും മുൻപും ആത്മഹത്യ ശ്രെമങ്ങൾ നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.സംസ്കാരം ഇന്ന്  വൈകിട്ട് 5 മണി അഴിക്കോട് അസംബ്ലി ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!