////
5 മിനിറ്റ് വായിച്ചു

കൊച്ചിയിൽ ബസ്സുകളിൽ വ്യാപക പരിശോധന, മദ്യപിച്ച് ബസ്സ് ഓടിച്ചതിന് ആർ പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ ബസുകളിൽ പരിശോധന കർശനമാക്കി പൊലീസ്. ഇന്ന് നടന്ന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവമാരെ കസ്റ്റഡിയിലെടുത്തു. രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാരെയും നാല് സ്കൂൾ ബസ് ഡ്രൈവർമാരെയുമാണ് പിടികൂടിയത്. 20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു. അമിതവേഗത അറിയിക്കാൻ ബസുകളിൽ ടോൾ ഫ്രീ നമ്പർ പതിക്കും. ഇന്ന് മുതലാണ് സ്റ്റിക്കർ പതിക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിനിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചിയിൽ ബസുകളിൽ പരിശോധന കർശനമാക്കിയത്. ഇതിന് പുറമെ ബസുകളുടെ മരണപ്പാച്ചിലിൽ സർക്കാരും ഇടപെട്ടിരുന്നു. ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും നിശത വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഗതാഗത മന്ത്രിയുടെ നതൃത്വത്തിൽ സർക്കാർ യോഗം വിളിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!