//
4 മിനിറ്റ് വായിച്ചു

‘ആരോഗ്യനിലയിൽ മാറ്റമില്ല’; കോടിയേരിയെ മുഖ്യമന്ത്രി സന്ദർശിച്ചു

മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെ ആശുപത്രിയിലെത്തി സന്ദർശിച്ചു .മുഖ്യമന്ത്രി പകല്‍ മുഴുവന്‍ ചെന്നൈയില്‍ തുടരും.കഴിഞ്ഞ രണ്ടാഴ്ചയായി അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കോടിയേരി.അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമൊന്നുമില്ല എന്നാണ് വിവരം.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്.നേരത്തെ അമേരിക്കയില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘവുമായും കൂടാലോചനകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നിയുക്ത സ്പീക്കര്‍ എ എം ഷംസീറും എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ലീഗ് നേതാക്കളും നേരത്തെ ചെന്നൈയിലെത്തി കോടിയേരിയെ കണ്ടിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version