//
5 മിനിറ്റ് വായിച്ചു

പൂത്തിരി കത്തിച്ച് കൊമ്പൻ ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവം; ബസ് കസ്റ്റഡിയിലെടുത്ത് എംവിഡി

പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവത്തിൽ കൊമ്പൻ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലെ പുന്നപ്രയിൽ നിന്നും തകഴിയിൽ നിന്നുമാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്. പല സ്ഥലങ്ങളിലും ബസ് പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിച്ച് കടക്കുന്നതിനിടെയാണ് പിടിയിലായത്.

കൊല്ലം പെരുമൺ എൻജിനീയറിങ് കോളേജിൽ വിനോദ യാത്ര പോകുന്നതിന് മുമ്പ് കോളേജ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാനായിരുന്നു ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടരുകയായിരുന്നു. ജീവനക്കാരൻ തീ അണച്ചതിനാലാണ് അപകടം ഒഴിവായത്. എന്നാൽ ബസിന് തീപിടിച്ചതിന് പിന്നിൽ ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും കോളേജിന് ഇതിൽ പങ്കില്ലെന്നും പ്രിൻസിപ്പൾ വ്യക്തമാക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version