//
4 മിനിറ്റ് വായിച്ചു

കോളേജ് വിദ്യാർത്ഥികൾക്കായി കൊമ്പൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു; ബസിന് തീപിടിച്ചു

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ടൂറിസ്റ്റ് ബസിന് മുകളിൽ കത്തിച്ച പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു. ജീവനക്കാരൻ തീ അണച്ചതിനാൽ അപകടം ഒഴിവായി. കൊല്ലം പെരുമൺ എൻജിനീയറിങ് കോളേജിലാണ് സംഭവം. കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പായിരുന്നു ആഹ്ലാദ പ്രകടനം. എന്നാൽ സംഭവത്തിൽ കോളേജിന് ബന്ധമില്ലെന്ന് കോളേജ് പ്രിൻസിപ്പൾ പറഞ്ഞു. ബസിന് തീപിടിച്ചതിന് പിന്നിൽ ബസ് ജീവനക്കാരാണ് ഉത്തരവാദികൾ. കോളേജിന് പങ്കില്ലെന്നും പ്രിൻസിപ്പൾ വ്യക്തമാക്കി. ടൂർ കഴിഞ്ഞ് എത്തിയാൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version