/
6 മിനിറ്റ് വായിച്ചു

കൊയിലാണ്ടി മായം കടപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

കോഴിക്കോട്: കൊയിലാണ്ടി മായം കടപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദുലു രാജബൊംശിയെന്ന അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

മൂന്ന് അസം സ്വദേശികള്‍ കടപ്പുറത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് ഒരാളെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ ശേഷം കടലില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ മനോരഞ്ജന്‍, ലക്ഷി എന്നിങ്ങനെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ലഹരി ഉപയോഗിച്ച ശേഷം നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

ദുലു രാജബൊംശിയുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്. പിടിയിലായ പ്രതികളെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version