//
7 മിനിറ്റ് വായിച്ചു

‘ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്’; ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍ ജീവനക്കാരികള്‍

സാരിക്കും ചുരിദാറിനും ചെറിയ ബ്രേയ്ക്കിട്ട് ന്യൂട്രല്‍ വസ്ത്രം ധരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ജീവനക്കാരികള്‍. ഇതിന്റെ പ്രാരംഭമെന്നോണം പാന്റും ഷര്‍ട്ടും ധരിച്ചാണ് കോര്‍പ്പറേഷനിലെ പെണ്‍കൂട്ടം ചൊവ്വാഴ്ച ഓഫീസിലെത്തിയത്. ബാലുശ്ശേരി ഗവ. ഗോള്‍സ് എച്ച് എസ് എസ് സ്‌കൂളും യൂണിഫോം ജെന്‍ഡര്‍ ന്യൂട്രലാക്കിയിരുന്നു. കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തീരുമാനിച്ചത്.’ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഓഫീസിന് ചേര്‍ന്ന വേഷം സാരിയും ചുരിദാറും മാത്രമാണെന്ന പൊതുധാരണ. അത് മാറ്റാനാണ് ഈ രീതിയില്‍ വസ്ത്രം ധരിച്ചത്.’ യൂണിറ്റ് കണ്‍വീനര്‍ എന്‍ സഷിത പറഞ്ഞു.കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പും സെക്രട്ടറി കെ യു ബിനിയുമെല്ലാം പിന്തുണ നല്‍കിയെന്ന് യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചെത്താനാണ് ഇവരുടെ തീരുമാനം. അടുത്ത ദിവസം മുതല്‍ സ്വയംപ്രതിരോധ പിശീലനം നേടാനാണ് കമ്മിറ്റിയുടെ തീരുമാനം. പൊലീസുമായി ചേര്‍ന്ന് ഒമ്പത് മുതല്‍ പരിശീലന ക്ലാസ് ആരംഭിക്കും.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!