/
3 മിനിറ്റ് വായിച്ചു

കോഴിക്കോട് – കണ്ണൂർ റൂട്ടിൽ വീണ്ടും ബസ് അപകടം: രണ്ട് ബസ്സുകൾ കൂട്ടിയിടിച്ച് ഇരുപതിലേറെ പേർക്ക് പരിക്ക്

തലശ്ശേരി: കോഴിക്കോട് -കണ്ണൂർ റൂട്ടിൽ  വീണ്ടും ബസ് അപകടം. രണ്ട് അപകടങ്ങളിലായി നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മാഹി ദേശീയപാതയിൽ കൂട്ടിയിടിച്ച് ഇരുപതിലേറെ പേർക്കാണ് പരിക്കേറ്റത്.ഗോപാല പേട്ട വളവിന് സമീപം ഇന്ന് രാവിലെയാണ് അപകടം. രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. പരിക്കേറ്റവർക്ക് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.ആരുടെയും പരിക്ക് ഗുരുതരമല്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version