/
13 മിനിറ്റ് വായിച്ചു

വ്യാജ തെളിവുണ്ടാക്കിയതിന് കെ.പി.സി.സി. പ്രസിഡന്റിനെതിരെ കേസെടുക്കണം

കെ. സുധാകരൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളെ സ്വാധീനിച്ചാണ് ഷുക്കൂർ വധക്കേസിൽ പി. ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കിയതെന്ന കോൺഗ്രസ്സ് വക്താവ് ബി.ആർ.എം. ഷെഫീറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തി നിരപരാധികളെ കുറ്റവിമുക്തരാക്കുകയും വ്യാജ തെളിവുണ്ടാക്കിയതിന്റെ പേരിൽ സുധാകരന്റെ പേരിൽ കേസെടുക്കുകയും വേണം.

2012 ഫെബ്രുവരിയിലാണ് ഷുക്കൂർ വധം നടന്നത്. പി. ജയരാജനും ടി.വി. രാജേഷും ഈ കേസിൽ ആദ്യം പ്രതിയായിരുന്നില്ല. യുഡിഎഫ് ഭരിക്കുന്ന കാലമായതിനാൽ പോലീസിനെ സുധാകരൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് 2012 ആഗസ്തിൽ പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതിയാക്കിയത്. ഇവർ രണ്ടുപേരും ലീഗുകാരുടെ ആക്രമണത്തെ തുടർന്ന് സംഭവം നടക്കുമ്പോൾ ആശുപത്രിയിലായിരുന്നു. അന്ന് പ്രതിയാക്കപ്പെട്ട 33 പേരും നിരപരാധികളാണ്. ഭരണകക്ഷി നേതാക്കൾ നൽകിയ ലിസ്റ്റ്് അനുസരിച്ചായിരുന്നു സിപിഐ(എം) നേതാക്കൾക്കെതിരെ അന്ന് കേസ് എടുത്തത്.

ഷെഫീറിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്ന മറ്റൊരു കാര്യം പോലീസിലെ സുധാകരൻ അടക്കമുള്ളവരുടെ ഇടപെടൽ തന്നെയാണ്. അന്ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും പോലീസിൽ അറിയിച്ചില്ലെന്ന കുറ്റം മാത്രമാണ് പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ചുമത്തിയത്. 2016ൽ സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ പുതിയ സാക്ഷികളോ പുതിയ തെളിവുകളോ ഒന്നുമില്ലാതെ തന്നെ ഗൂഢാലോചന കുറ്റം ചുമത്തി. ഷെഫീറിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് പോലീസിനെ വിരട്ടിയാണ് സിപിഐ(എം) നേതാക്കളെ പ്രതിയാക്കിയതെങ്കിൽ സിബിഐയുടെ മേൽ കെ. സുധാകരൻ ഡൽഹിയിലടക്കം പോയി ശക്തമായ സമ്മർദ്ദം ചെലുത്തി എന്നതിൽ സംശയമില്ല. ബിജെപിയുമായി സുധാകരനുള്ള ആത്മബന്ധം പലഅവസരങ്ങളിലായി ഇതിനകം മറനീക്കി പുറത്തുവന്നിട്ടുണ്ട്. ഷെഫീറിന്റെ വെളിപ്പെടുത്തൽ പ്രകാരം സുധാകരൻ ചെയ്തത് വ്യാജ തെളിവുണ്ടാക്കുന്ന കുറ്റകൃത്യമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 11-ാം അധ്യായത്തിലെ 191 മുതൽ 195 വരെയുള്ള വകുപ്പുകളിൽ വ്യാജ തെളിവുണ്ടാക്കി ഒരാളെ കുറ്റവാളിയാക്കി ശിക്ഷിക്കാൻ ശ്രമിച്ചാൽ ജീവപര്യന്തം വരെ ശിക്ഷ വിധിക്കാം. ഷെബീറിന്റെ വെളിപ്പെടുത്തലിൽ സത്യസന്ധമായി തുടരന്വേഷണം നടത്തുകയും കെ. സുധാകരന്റെ പേരിൽ വ്യാജ തെളിവുണ്ടാക്കിയതിന് കേസെടുക്കുകയും വേണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version