//
6 മിനിറ്റ് വായിച്ചു

കെപിസിസി മീഡിയ സെല്ലിന്റെ സംസ്ഥാനതല ചുമതല ദീപ്തി മേരി വര്‍ഗീസിന്

കെപിസിസി മീഡിയ സെല്ലിന്റെ സംസ്ഥാനതല ചുമതല ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് നല്‍കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചുമതല നല്‍കിയതെന്ന് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ കൗണ്‍സിലറാണ് ദീപ്തി. ഭാരത് ജോഡോ യാത്രക്ക് മുമ്പായാണ് ദീപ്തി മേരി വര്‍ഗീസിന് ചാര്‍ജ്ജ് നല്‍കിയിരിക്കുന്നത്.

150 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോവുന്നത്. 2023 ജനുവരി 30 നാണ് സമാപന സമ്മേളനം നടക്കുക. 22 നഗരങ്ങളില്‍ റാലി സംഘടിപ്പിക്കും. ഗുജറാത്തില്‍ കടക്കാതെയാണ് യാത്ര പോകുന്നത്. രാവിലെ ഏഴ് മണി മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി ഏഴ് വരെയുമാണ് യാത്രയുണ്ടാവുക.

യാത്രയാരംഭിക്കും മുമ്പ് രാഹുല്‍ ഗാന്ധി ശ്രീപെരുംപുത്തൂരിലെ രാജിവ് ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തും. സെപ്റ്റംബര്‍ 11 നു രാവിലെ കേരള അതിര്‍ത്തിയായ കളിയിക്കാവിളയിലെത്തും. കൊച്ചി, തൃശൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലാണു കേരളത്തില്‍ റാലി നടക്കുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version