///
4 മിനിറ്റ് വായിച്ചു

ശാദുലി സാഹിബിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് അനുശോചിച്ചു

മുസ്ലീം ലീഗ് നേതാവ് പി.ശാദുലി സാഹിബിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.ആദര്‍ശ വിശുദ്ധിയുടെ പ്രതീകമായിരുന്ന പി.ശാദുലി സാഹിബ് രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉചിതമായ തീരുമാനം ചടുലവേഗത്തില്‍ കൈക്കൊള്ളാനുള്ള സാഹിബിന്റെ അസാമാന്യ പാടവം ഏറെ പ്രശംസനീയമാണ്. നാദാപുരത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് അദ്ദേഹത്തിന്റെ സംഭാവനകള്‍ ചരിത്രതാളുകളില്‍ രേഖപ്പെടുത്താവുന്നതാണ്. പി.ശാദുലി സാഹിബിന്റെ വിയോഗം പൊതുരംഗത്തിന് വലിയ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version