/
11 മിനിറ്റ് വായിച്ചു

‘നമ്മുടെ ബസിൽ മാത്രമല്ല, ഇതര സംസ്ഥാന ബസുകളിലും പരസ്യമില്ലേ’, പരസ്യം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഗതാഗത മന്ത്രി

കണ്ണൂർ: കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

നമ്മൾ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സർക്കാർ ബസുകളിൽ പരസ്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

അതേസമയം, ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർകോഡ് നടപ്പിലാക്കുന്നതിൽ സാവകാശം നൽകേണ്ടതില്ല എന്ന് ഗതാഗത മന്ത്രി പറഞ്ഞു. പരിശോധന കൂടുതൽ ശക്തമാക്കും. നിയമ ലംഘനം അനുവദിക്കില്ല,

എന്നാൽ നിയമപരമായ യാത്ര നടത്തുന്നവർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബസുടമകളുടെ വേട്ടയാടൽ പരാതിയിൽ വസ്തുതയില്ല. ഇരുചക്രവാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താനും പരിശോധന കർശനമാക്കുമെന്ന് ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽസ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നുമായിരുന്നു ഉത്തരവ്.

വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരസ്യങ്ങൾ പാടില്ല.

പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!