//
6 മിനിറ്റ് വായിച്ചു

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ ‘അഭ്യാസപ്രകടനം’; യുവാവ് പിടിയില്‍

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയില്‍. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ആരോമലാണ് (19) പിടിയിലായത്. കഴിഞ്ഞദിവസം കോട്ടയത്ത് തീക്കോയി-ഈരാറ്റുപേട്ട റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നിലാണ് ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി ആരോമല്‍ അഭ്യാസപ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആരോമലിനെ പിടികൂടിയത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബസിനു മുന്നില്‍ കിലോമീറ്ററുകള്‍ ഇയാള്‍ അഭ്യാസപ്രകടനം നടത്തിയതായി യാത്രക്കാര്‍ പറഞ്ഞു. ബൈക്ക് വാങ്ങി നല്‍കാത്തതിനാല്‍ വീട്ടില്‍ നിന്ന് വഴക്കിട്ട് ബന്ധുവിന്റെ ബൈക്കുമായി ഇറങ്ങിയതായിരുന്നു ആരോമല്‍.വാഗമണ്ണായിരുന്നു ലക്ഷ്യം. യാത്രാമധ്യേയാണ് നടുറോഡിലെ അഭ്യാസ പ്രകടനത്തിന് പൊലീസ് പിടിയിലാകുന്നത്. മൂന്ന് ദിവസം മുന്നേ ഈരാറ്റുപേട്ടയിലെത്തിയ ആരോമല്‍ പലയിടത്തും അഭ്യാസ പ്രകടനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!