6 മിനിറ്റ് വായിച്ചു

ഉമ്മൻ ചാണ്ടിയുടെ ഓർമ്മയിൽ ‘കാരുണ്യ മരം’ നട്ട് കെ.എസ്.യു

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡി.സി.സി അങ്കണത്തിൽ കാരുണ്യ മരം നട്ടു. ഉമ്മൻ ചാണ്ടിയുടെ ജീവിതം കാരുണ്യ പ്രവർത്തനത്തിൻ്റെ നേർപതിപ്പായിരുന്നുവെന്നും സാധാരണക്കാരന് വേണ്ടി ജീവിച്ച അദ്ദേഹത്തിൻ്റെ വേർപാട് തീരാനഷ്ടമാണെന്നും അദ്ദേഹത്തിൻ്റെ ഓർമ്മയായി കാരുണ്യ മരം വളരുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡണ്ട് എം.സി അതുൽ പറഞ്ഞു.

ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് നാളെ ജില്ലയിലെ ക്യാമ്പസുകളിലും ബ്ലോക്ക്‌ കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടികളും സന്നദ്ധ സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കും. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ്‌ ഷമ്മാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കരൻ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, ജോസഫ് തലക്കൽ, കെ മുഹമ്മദ്‌ റാഹിബ്, അമൽ തോമസ്, രാഗേഷ് ബാലൻ, കെ കാവ്യ,അലക്സ്‌ ബെന്നി എന്നിവർ നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version