6 മിനിറ്റ് വായിച്ചു

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് ഉജ്ജ്വല വിജയം

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ കെ.എസ്.യുവിന് ഉജ്ജ്വല വിജയമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ. രാഷ്ട്രീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 52 സ്കൂളുകളിൽ 31 സ്കൂളുകളിൽ കെ.എസ്.യു മുന്നണി സ്കൂൾ യൂണിയൻ ഭരിക്കും. പല സ്കൂളുകളിലും എസ്.എഫ്.ഐ പ്രവർത്തകരും പുറത്ത് നിന്നുള്ള പാർട്ടി ക്രിമിനലുകളും വിദ്യാർത്ഥികളെ ആക്രമിച്ചും ഭീഷപ്പെടുത്തിയും നോമിനേഷൻ പിൻവലിപ്പിക്കാൻ ശ്രമിക്കുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ അതിനെതിരെ പോരാടി വിദ്യാർത്ഥികൾ സ്വന്തമാക്കിയ വിജയമാണിതെന്നും പുതു തലമുറയുടെ ജനാധിപത്യ ബോധവും രാഷ്ട്രീയ നിലപാടും വ്യക്തമായ തെരഞ്ഞെടുപ്പ് വിജയം വിദ്യാലയങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

സെപ്റ്റംബർ രണ്ടാം വാരം നടക്കാൻ പോകുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ കെ.എസ്.യു നേടാൻ പോകുന്ന ചരിത്ര വിജയത്തിൻ്റെ തുടക്കമാണിതെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version