//
6 മിനിറ്റ് വായിച്ചു

കുട്ടനെല്ലൂർ കോളജിൽ കെ എസ് യു – എസ്എഫ്ഐ സംഘര്‍ഷം; എട്ട് വിദ്യാർഥികൾക്ക് പരിക്ക്

തൃശൂർ: തൃശ്ശൂര്‍  കുട്ടനെല്ലൂർ ഗവണ്‍മെന്‍റ് കോളജിൽ കെ എസ് യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായി. സംഘര്‍ഷത്തില്‍ എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.

കോളേജിൽ ഹെൽപ്പ് ഡസ്ക് തുടങ്ങിയതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്. പൂർവ്വ വിദ്യാർഥി സംഗമത്തിനായിരുന്നു ഹെൽപ്പ് ഡസ്ക്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു കൂട്ടർക്കുമെതിരെ കേസെടുത്തതായി ഒല്ലൂർ പൊലീസ് അറിയിച്ചു.

അതിനിടെ, പത്തനംതിട്ട തിരുവല്ലയിൽ വിദ്യാർത്ഥിയെ അധ്യാപിക മർദ്ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.  പരുമല സെമിനാരി എൽപിഎസിലെ മൂന്നാം ക്ലാസുകാരനാണ് അടികൊണ്ടത്.  ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപിക അടിച്ചെന്നാണ് പരാതി.  സ്കൂളിലെ താൽക്കാലിക അധ്യാപിക മണിയമ്മയ്ക്കെതിരെയാണ് പുളിക്കീഴ്  സ്റ്റേഷനിൽ രക്ഷിതാവ് പരാതി കൊടുത്തത്.  പരാതിയിൽ വിശദമായ അന്വേഷണത്തിനുശേഷം നടപടിയെടുക്കുമെന്ന് പുളിക്കീഴ് എസ് എച്ച് ഒ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version