/
8 മിനിറ്റ് വായിച്ചു

കെ ടി ഡി സി പായസമേളക്ക് കണ്ണൂരിൽ മധുര തുടക്കം

കണ്ണൂർ : ഓണാഘോഷത്തിന്റെ ഭാഗമായി കെ ടി ഡി സി കണ്ണൂർ ലൂം ലാൻഡ് ഹോട്ടലിൽ ഒരുക്കുന്ന പായസമേളയും ഓണസദ്യയും രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും പായസം നുകർന്ന് ഉദ്ഘാടനം മധുരതരമാക്കി.
സെപ്റ്റംബര് മൂന്ന് മുതല് എട്ട് വരെ നടക്കുന്ന പായസമേളയില് അടപ്രഥമന്, പഴംപ്രഥമന്, പരിപ്പ് പ്രഥമന്, പാലട പായസം, പഞ്ചാര പായസം എന്നിവയാണ് ഒരുക്കുന്നത്. രാവിലെ 10 മണി മുതല് രാത്രി 9 മണി വരെയാണ് മേള. ഹോട്ടല് ലൂം ലാന്ഡിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ സമീപവും ഒരുക്കുന്ന മേളയില് പായസങ്ങള്ക്ക് ലിറ്ററിന് 300 രൂപയും അര ലിറ്ററിന് 160 രൂപയുമാണ്.
ഓരോ മൂന്നുലിറ്റര് പായസത്തോടൊപ്പം സമ്മാനക്കൂപ്പണും ലഭിക്കും.നറുക്കെടുപ്പില് ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്നവര്ക്ക് യഥാക്രം മൂന്ന് അലമാര, ഗ്യാസ് സ്റ്റൗ, സ്മാര്ട്ട് ഫോണ് എന്നിങ്ങനെ സമ്മാനം ലഭിക്കും. മുന്കൂര് ബുക്കിംഗിന് 0497 2700717, 0497 2960100, 9400008681 എന്ന നമ്പറില് ബന്ധപ്പെടാം. ലൂംലാന്ഡിലാണ് ഓണസദ്യ ഉണ്ടാവുക.
പരിപാടിയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കണ്ണൂര് കോര്പറേഷന് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര് ഷൈന്, കെ ടി ഡി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്, കെ ടി ഡി സി റീജിയണല് മാനേജര് സുജില് മാത്യു, ലൂം ലാന്ഡ് മാനേജര് സുര്ജിത് ഉണ്ണികൃഷ്ണന് എന്നിവര് സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version