//
10 മിനിറ്റ് വായിച്ചു

കെ.വി.തോമസിനോട് എക്കാലവും ബഹുമാനമുണ്ട്; അത് ജീവനുള്ളകാലം വരെ തുടരുമെന്ന് ഉമ തോമസ്

കെ.വി.തോമസിനോട് എക്കാലവും ബഹുമാനമാണുള്ളത് അത് ജീവനുള്ളകാലം വരെ തുടരുമെന്നും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന കെ.വി.തോമസിന്റെ നിലപാടില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയുമെന്നും ഉമ പറഞ്ഞു.കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കെ.വി.തോമസ് ഈ നിര്‍ണായക നിമിഷത്തില്‍ നന്ദികേട് കാണിച്ചോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് വ്യക്തി സ്വതന്ത്രമാണെന്നായിരുന്നു ഉമയുടെ മറുപടി. അതിനെ നന്ദികേടെന്ന് പറയാന്‍ പാടില്ല. തനിക്ക് മാഷിനോട് ബഹുമാനമാണുള്ളത്. അത് തുടരുക തന്നെ ചെയ്യും. എനിക്ക് ജീവനുള്ള കാലം വരെ തുടരുക തന്നെ ചെയ്യുമെന്നും ഉമ പറഞ്ഞു.അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. താന്‍ കോണ്‍ഗ്രസുകാരനായി തന്നെ ജീവിക്കുമെന്നും അതിലൊരു മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് ഒരു ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമല്ല. അതിനൊരു വ്യക്തമായ കാഴ്ചപ്പാടും ചരിത്രവുമുണ്ട്. അദ്ദേഹം പറഞ്ഞു.‘കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടുപോയിട്ടില്ലേ, എകെ ആന്റണി ഇടതുമുന്നണി ഭരണത്തില്‍ പങ്കാളിയായിട്ടില്ലേ?. ഇതൊന്നും പുതിയ സംഭവങ്ങളല്ല. തൃക്കാക്കരയില്‍ ഇത്തവണ നടക്കുന്നത് വികസനത്തെ മുന്‍നിര്‍ത്തി നടക്കുന്ന തെരഞ്ഞെടുപ്പാണ്. അതിന് അന്ധമായ രാഷ്ട്രീയ എതിര്‍പ്പ് ഗുണം ചെയ്യില്ല’. കെ വി തോമസ് നിലപാട് വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version