/
4 മിനിറ്റ് വായിച്ചു

കണ്ണൂർ പ്രസ്സ് ക്ലബ് ലിഫ്റ്റ് കോംപ്ലക്സിന് ശിലയിട്ടു

കണ്ണൂർ: കണ്ണൂർ പ്രസ്സ് ക്ലബ് ലിഫ്റ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിച്ചു. ജില്ലയുടെ സാമൂഹിക സാംസ്കാരിക വികസന കാര്യങ്ങളിൽ സജീവമായി നിലകൊള്ളുന്ന കണ്ണൂർ പ്രസ്സ് ക്ലബിന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമായി മുന്നോട്ടു പോകാൻ പുതിയ ലിഫ്റ്റ് കോംപ്ലക്സ്‌ സഹായകരമാകട്ടെയെന്ന് എം.ബി രാജേഷ് പറഞ്ഞു.ചടങ്ങിൽ പ്രസ്സ് ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ മേയർ അഡ്വ. ടി.ഒ. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കൗൺസിലർ സുരേഷ് ബാബു എളയാവൂർ എന്നിവർ ആശംസകളർപ്പിച്ചു. പ്രസ്സ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!