//
6 മിനിറ്റ് വായിച്ചു

ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; പഠിക്കും, ‘ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും’

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു. ജനവിധി നേടിയവര്‍ക്ക് വിജയം ആശംസിക്കുന്നു. ആത്മാര്‍ത്ഥയോടെ കഠിനാധ്വാനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു. ഞങ്ങളിതില്‍ നിന്ന് പഠിക്കും. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും’, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് യുപിയില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്. അഞ്ചിലേറെ സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യത അവസാനിക്കുകയും ചെയ്തു. പഞ്ചാബിലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായത്. ഭരണം നഷ്ടപ്പെട്ടതുകൂടാതെ സീറ്റുകള്‍ മൂന്നിലൊന്നായി കുറയുന്ന അവസ്ഥയിലാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version