//
3 മിനിറ്റ് വായിച്ചു

വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷിനെ നിയമിച്ചു; തിങ്കളാഴ്ച ചുമതലയേൽക്കും

വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷിനെ നിയമിച്ചു. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതിക സുഭാഷ്. വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി തിങ്കളാഴ്ച ചുമതലയേൽക്കുമെന്ന് ലതിക സുഭാഷ് അറിയിച്ചു. കോൺഗ്രസ് വിട്ട ലതിക സുഭാഷ് എൽഡിഎഫിൽ എത്തിയത്ത് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം.മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായിരുന്ന ലതിക കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് വിട്ടത് തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുകയും തെരഞ്ഞെടുപ്പിന് ശേഷം എൻ.സി.പിയിൽ ചേരുകയുമായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!