//
6 മിനിറ്റ് വായിച്ചു

കണ്ണൂരിലെ 5 പഞ്ചായത്തുകളിൽ ചൊവ്വാഴ്ച എൽ ഡി എഫ് ഹർത്താൽ

കണ്ണൂർ; വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ഒരുകിലോമീറ്റർ ചുറ്റും  പരിസ്ഥിതിലോല മേഖലയാവണമെന്ന സുപ്രീംകോടതി ഉത്തരവ് സൃഷ്ടിച്ച ആശങ്ക പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ജൂൺ 14 ന് കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ ഹർത്താലാചരിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.രാവിലെ ആറുമുതൽ വൈകിട്ട്  ആറുവരെയാണ്‌ ഹർത്താൽ. 11ന്  കീഴ്പ്പള്ളിയിലും, 13 ന് കേളകത്തും പൊതുയോഗം.വന്യജീവി സങ്കേതങ്ങളുടെ സമീപത്തുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ജനസാന്ദ്രമായ കേരളത്തിന്റെ സവിശേഷത കേന്ദ്രസർക്കാർ കണക്കിലെടുക്കണം. വനവും, വന്യജീവിസങ്കേതങ്ങളും, പരിസ്ഥിതിയും സംരക്ഷിക്കുന്നതോടൊപ്പം ജനങ്ങളെയും കൃഷിയേയും സംരക്ഷിക്കണം. സംസ്ഥാന സർക്കാർ ഇക്കാര്യങ്ങളിൽ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നത്തിൽ കേരളം ഒറ്റക്കെട്ടായി അണിനിരക്കുകയാണ്.ഹർത്താൻ  വിജയമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന്‌ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version