എല്‍.ഡി.എഫിന്‍റെ നേതൃത്വത്തില്‍ ജൂണ്‍ 28 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ ബഹുജനറാലി സംഘടിപ്പിക്കുന്നു .വികസനം അട്ടിമറിക്കാനുള്ള യു.ഡി.എഫ്, ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്‍റെ വികസന വിരുദ്ധ നീക്കങ്ങള്‍ തുറന്നുകാട്ടാനായാണ് റാലി സംഘടിപ്പിക്കുന്നതെന്ന് എൽ ഡി എഫ് ജില്ലാ കമ്മറ്റി അറിയിച്ചു. മുന്‍ ധനമന്ത്രി ടി എം തോമസ്സ് ഐസക് റാലി ഉദ്ഘാടനം ചെയ്യും. വി ചാത്തുണ്ണി(സി.പി.ഐ), ബെന്നി കക്കാട്(കേരള കോണ്‍ഗ്രസ്സ്(എം)), സി.പി.കെ ഗുരുക്കള്‍(എന്‍.സി.പി), പി പി ദിവാകരന്‍(ജെ.ഡി(എസ്)), കെ പി മോഹനന്‍(എല്‍.ജെ.ഡി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്സ്(എസ്)), അഡ്വ. എ ജെ ജോസഫ് (ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ്സ്), കെ സി ജേക്കബ് മാസ്റ്റര്‍ (കേരള കോണ്‍ഗ്രസ്സ് സ്കറിയ), ജോസ് ചെമ്പേരി (കേരള കോണ്‍ഗ്രസ്സ്(ബി)), കാസിം ഇരിക്കൂര്‍(ഐ.എന്‍.എല്‍), സി വത്സന്‍ മാസ്റ്റര്‍ (ആര്‍ എസ് പി) എന്നിവര്‍ സംസാരിക്കും.പത്രസമ്മേളനത്തില്‍ എം വിജയരാജന്‍(സി.പി.ഐ.(എം)), സി പി സന്തോഷ് കുമാര്‍ (സി.പി.ഐ), ജോയി കൊന്നക്കല്‍ (കേരള കോണ്‍ഗ്രസ്സ് (എം)), പി കെ രവീന്ദ്രന്‍ (എന്‍.സി.പി), സുഭാഷ് അയ്യോത്ത് (ജെ.ഡി.എസ്), വി.കെ ഗിരിജന്‍ (എല്‍.ജെ.ഡി), കെ.കെ. ജയപ്രകാശ് (കോണ്‍ഗ്രസ്സ് (എസ്)), ഹമീദ് ചെങ്ങളായി (ഐ.എന്‍.എല്‍), ഹംസ പുല്ലാട്ടിന്‍ (കേരള കോണ്‍ഗ്രസ്സ് സ്കറിയ), രതീഷ് ചിറക്കല്‍ (കേരള കോണ്‍ഗ്രസ്സ് (ബി)), ജോജി ആനിത്തോട്ടം (ഡമോക്രാറ്റിക് കേരള കോണ്‍ഗ്രസ്സ്). സി വത്സന്‍ മാസ്റ്റര്‍ (ആര്‍.എസ്.പി), കെ മോഹനന്‍ (ആര്‍.എസ്.പി). എന്നിവർ പങ്കെടുത്തു.