//
6 മിനിറ്റ് വായിച്ചു

‘എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുത്’; ചെങ്ങന്നൂര്‍ സിഐക്ക് ഭീഷണി കത്ത്

കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്തമാവുകയും പൊലീസ് നടപടിയിലേക്ക് എത്തുകയും ചെയ്ത ചെങ്ങന്നൂരില്‍ സിഐക്ക് വധ ഭീഷണി. പൊലീസ് സ്റ്റേഷന്‍ വിലാസത്തില്‍ എത്തിയ കത്തിലാണ് സിഐ ജോസ് മാത്യൂവിനെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്നാണ് കത്തിലുള്ള മുന്നറിയിപ്പ്.സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. സഖാക്കളുടെ മൂലധനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ താങ്കളുടെ കുടുംബം വഴിയാധാരം ആകാതെ നോക്കണം. ട്രാക്ടറിനേയും കംപ്യൂട്ടറിനേയും എക്‌സ്പ്രസ് വേയും എതിര്‍ത്ത് നോക്കുകൂലിയെ കെട്ടിപ്പിടിച്ച് നടക്കുന്ന സഖാക്കളുടെ ചട്ടുകമാവരുത്. അത്തരത്തില്‍ മുന്നോട്ട് പോയാല്‍ താങ്കള്‍ക്ക് പോകുന്നത് എന്താണെന്ന് താമസിയാതെ മനസിലാകും എന്നും കത്ത് മുന്നറിയിപ്പ് നല്‍കുന്നു. മുഖ്യമന്ത്രി, മറ്റുമന്ത്രിമാര്‍ എന്നിവര്‍ക്കും ഇക്കാര്യം അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്ന സൂചനയും കത്തില്‍ നല്‍കുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version