//
10 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ജില്ലയിലെ 4000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ സദസ്സുകളുമായി എൽ.ഡി.എഫ്​

ലഹരി മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി കണ്ണൂര്‍ ജില്ലയില്‍ 4000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസംബര്‍ 3ന് വൈകുന്നേരം 5 മണിക്ക് തലശ്ശേരി കേന്ദ്രീകരിച്ചു പഴയ ബസ് സ്റ്റാന്‍റിലും ഡിസംബര്‍ 4ന് വൈകുന്നേരം 5 മണിക്ക് മറ്റു കേന്ദ്രങ്ങളിലുമായിരിക്കും പരിപാടി സംഘടിപ്പിക്കുക. ഡിസംബര്‍ 11ന് തലശ്ശേരി ഏരിയയിലെ 11 കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കും. യോഗത്തില്‍ എം.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. സി. രവീന്ദ്രന്‍, പി.കെ. രവീന്ദ്രന്‍, കെ.സി. ജേക്കബ്, അഡ്വ.എ.ജെ. ജോസഫ്, വി.കെ. ഗിരിജന്‍, കെ.കെ. ജയപ്രകാശ്, ഇക്ബാല്‍ പോപ്പുലര്‍, കെ. സുരേശന്‍, പി.പി. ആനന്ദന്‍, കെ.പി. അനില്‍കുമാര്‍, വി.കെ. രമേശന്‍, ഹമീദ് ചെങ്ങളായി, ബാബുരാജ് ഉളിക്കല്‍, പി. കുഞ്ഞിക്കണ്ണന്‍, കെ. മോഹനന്‍, രതീഷ് ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.പി. സഹദേവന്‍ സ്വാഗതം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ വിപുലമായ ജനകീയ പ്രസ്ഥാനമാണ് ആരംഭിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത-സാമുദായിക സംഘടനകളും വര്‍ഗ ബഹുജന സംഘടനകളും ഈ ജനകീയ പ്രസ്ഥാനവുമായി സഹകരിച്ചു. ലഹരിവില്‍പന നടത്തി എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമാണ് വിട്ടുനിന്നത്. സമൂഹത്തില്‍ അരാജകത്വമുണ്ടാക്കാന്‍ ഗുണ്ടകളെ പോറ്റിവളര്‍ത്തുന്ന മാഫിയാ സംഘങ്ങളാണവര്‍.
ഇത്തരം മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തുക എന്നത് ലഹരിവിരുദ്ധ സമരത്തിന്‍റെ ഭാഗമാണ്. ലഹരി ഉപയോഗിക്കുന്ന വ്യക്തിക്ക് മാത്രമല്ല കുടുംബത്തിനും, സമൂഹത്തിനും ആകെ ആപല്‍ക്കരമാണ്. ലഹരിക്കെതിരായ ജനകീയ പോരാട്ടത്തില്‍ എല്ലാവരുടെയും പിന്തുണയും, സഹായവും ഉണ്ടാവണമെന്ന് എൽ.ഡി.എഫ്​ പ്രസ്താവനയിൽ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version