7 മിനിറ്റ് വായിച്ചു

ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതല്ല, മതേതര നിലപാടാണ് ചൂണ്ടിക്കാട്ടിയത് -എം.വി. ഗോവിന്ദന്‍

വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സി.പി.എമ്മിനൊപ്പം ചേരാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുകയല്ല ചെയ്തത്. മതേതര നിലപാടിനെയാണ് സ്വാഗതം ചെയ്തത്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് തുടരുകയാണ്. ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് കൃത്യമായി എതിര്‍ത്തില്ലെന്നും എംവി. ഗോവിന്ദന്‍ പ്രതികരിച്ചു.

‘ലീഗിനെ കുറിച്ച് പറഞ്ഞത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അടുത്ത കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റപ്പെടുകയാണെന്ന തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങളടക്കം നടത്തുന്നുണ്ട്. ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചിട്ടില്ല. മതേതര നിലപാടിനെ കുറിച്ചാണ് പറഞ്ഞത്. ഗവര്‍ണറുടെ വിഷയത്തില്‍ യു.ഡി.എഫിന് വ്യക്തമായ ധാരണയില്ലാതായി.

ഉന്നത വിദ്യാഭ്യാസ മേഖല കാവിവത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ശ്രമം അനുവദിക്കില്ലെന്ന നിലപാടാണ് അന്നും ഇന്നും എൽ.ഡി.എഫ് സ്വീകരിച്ചത്. ഗവര്‍ണര്‍ വിഷയത്തിലടക്കം യു.ഡി.എഫ് നിലപാട് മാറ്റിയത് എൽ.ഡി.എഫിന് അനുകൂലാണ്. ലീഗിനും ആർ.എസ്​.പിക്കുമൊക്കെ ഇക്കാര്യത്തില്‍ എൽ.ഡി.എഫിന്‍റെ നിലപാടായിരുന്നു. അതൊന്നും പറയാതിരിക്കേണ്ട കാര്യമില്ലല്ലോ’. എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version