/
5 മിനിറ്റ് വായിച്ചു

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ എല്‍ഇഡി ബള്‍ബ്; വിജയകരമായി നീക്കം ചെയ്തു

കൊച്ചി | കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കുഞ്ഞിന് നിലയ്ക്കാത്ത ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ഇവിടെ നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴെ ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

തുടർന്ന് വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിന് ഉള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കിടക്കുന്നത് കണ്ടെത്തിയത്. ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുക ആയിരുന്നു.
കളിപ്പാട്ടത്തില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെ ഉള്ളിൽ എത്തിയത് ആവാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version