///
6 മിനിറ്റ് വായിച്ചു

ലിക്വിഡ് ഓക്സിജൻ പ്ലാന്റ്;ഇനി പേരാവൂർ താലൂക്ക് ആശുപത്രിയിലും

പേരാവൂർ∙ താലൂക്ക് ആശുപത്രിക്ക് കൂറ്റൻ ഓക്സിജൻ പ്ലാന്റ്. നാഷനൽ ഹെൽത്ത് മിഷൻ ആണ് കെഎംഎസ്‌സിഎൽ വഴി ലിക്വിഡ് ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്. ലഭിച്ച പ്ലാന്റിന് 75 ലക്ഷം രൂപ വില വരും. പ്ലാന്റും അനുബന്ധ സാധന സാമഗ്രികളും പേരാവൂരിൽ എത്തിച്ചു. 400 രോഗികൾക്ക് ഒരേ സമയം ഓക്സിജൻ ലഭ്യമാക്കാൻ സാധിക്കുന്ന പ്ലാന്റ് ആണ് ലഭിച്ചിട്ടുള്ളത്.കണ്ണൂർ ജില്ലയിൽ പരിയാരം മെഡിക്കൽ കോളജിലും ജില്ല ആശുപത്രിയിലും ആണ് ഇത്തരം പ്ലാന്റ് ഉള്ളത്. സിലിണ്ടറുകളിൽ ഓക്സിജൻ നിറയ്ക്കാനുള്ള സംവിധാനവും ഉണ്ട്. കോവിഡ് പോലുള്ള രോഗങ്ങൾ വ്യാപിക്കുന്ന ഘട്ടത്തിലും ഐസിയുവിലും കൂടുതൽ രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുവാൻ സാധിക്കും എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ പറഞ്ഞു.കെഎംഎസ്‌സിഎൽ എൻജിനീയർ സ്ഥല പരിശോധന നടത്തിയ ശേഷം ഉചിതമായ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കും. 53 കോടി ചെലവിൽ പുതിയ കെട്ടിടം നിർമാണത്തിന് പദ്ധതി തയാറാക്കി വരികയാണ്. പുതിയ കെട്ടിടം പണി പൂർത്തിയായ ശേഷം മാത്രമാണ് പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി സാധ്യമാകൂ.വിവിധ കാരണങ്ങളാൽ കെട്ടിടം പണി ആരംഭിച്ചിട്ടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!