നാളെ സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കില്ല. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് മദ്യശാലകൾ അടച്ചിടുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1989 മുതലാണ് ലഹരി വിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്.മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവക്കെതിരെ അവബോധമുണ്ടാക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.1987 ഡിസംബർ 7ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിലാണ് ദിനാചരണത്തെ സംബന്ധിച്ച് പ്രമേയം പാസാക്കിയത്. ജൂൺ 17, ജൂൺ 26 തീയതികൾ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും 26 ആണ് തെരഞ്ഞെടുക്കപ്പെട്ടത്.