//
8 മിനിറ്റ് വായിച്ചു

ലിതാരയുടെ മരണം; കോച്ച് ഒളിവില്‍, ലിതരായുടെ ഫോണ്‍ വിദഗ്ധ പരിശോധയ്ക്ക് അയക്കാതെ ബിഹാര്‍ പൊലീസ്

ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ ദുരൂഹ മരണത്തില്‍ എങ്ങുമെത്താതെ അന്വേഷണം. കോച്ച് രവിസിംഗ് ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം ട്വന്റിഫോറിനോട് പറഞ്ഞു. ലിതാരയുടെ ഫോണ്‍ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനപ്പുറം അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടായില്ലെന്ന് ട്വന്റിഫോര്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി. അന്വേണസംഘവുമായി ബന്ധപ്പെട്ടപ്പോള്‍ കോച്ചിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കോച്ചിനെതിരെ തെളിവില്ലെന്നുമുള്ള മറുപടിയാണ് നല്‍കിയത്. കോച്ച് രവി സിങ്ങിനെ അന്വേഷിച്ചിരുന്നോയെന്ന ചോദ്യത്തിന് രവി സിംഗ് ഇവിടെയില്ലല്ലോയെന്ന മറുപടിയുമാണ് ലഭിച്ചത്. കാര്യമായ അന്വേഷണം കോച്ചിനെതിരെ നടക്കുന്നില്ലെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.
ലിതാരയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നും ലഭിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെയും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഫോണിന്റെ പാറ്റേണ്‍ ലോക്ക് അഴിക്കാന്‍ കഴിയാത്തതാണ് പരിശോധിക്കാന്‍ കഴിയാത്തതിന് കാരണമെന്നും പൊലീസും പറയുന്നു. ഇത്തരത്തില്‍ വിചിത്രമായ വാദങ്ങളാണ് ബിഹാര്‍ പൊലീസ് ഉയര്‍ത്തുന്നത്. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version