//
5 മിനിറ്റ് വായിച്ചു

എല്‍ജെഡി ജെഡിഎസില്‍ ലയിക്കും; സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് ശ്രേയാംസ്‌കുമാര്‍

എല്‍ജെഡി-ജെഡിഎസ് ലയനത്തിന് എല്‍ജെഡി സംസ്ഥാന കമ്മറ്റിയുടെ അംഗീകാരം. ജെഡിഎസുമായി യോജിച്ചു പോകുന്നതാണ് നല്ലതെന്ന് പാര്‍ട്ടി തീരുമാനിച്ചെന്ന് എല്‍ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ദേശീയതലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് അനിവാര്യമാണെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ലയനത്തില്‍ എതിര്‍പ്പുള്ളവരുമുണ്ട്. ഇതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. വര്‍ഗീയ പാര്‍ട്ടികളുമായി ഒരിക്കലും സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനങ്ങള്‍ ലയനത്തിന് വിലങ്ങുതടിയല്ല. പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയാണ് വലുത്. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് മാറി നില്‍ക്കുന്നതില്‍ തടസ്സമില്ലെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ഭാരവാഹിത്വം തുല്യമായി പങ്കിടും. മഴക്കാലത്തിന് ശേഷം ലയന സമ്മേളനം നടത്തുമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version